മലപ്പുറം: താനൂര്‍ നിറമരുതൂര്‍ ഉണ്യാലില്‍ നബിദിനാഘോഷ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. നിരവധി വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.[www.malabarflash.com]
മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ ഉണ്യാല്‍ പുത്തന്‍പുരയില്‍ അഫ്‌സല്‍ (24), അഫ്‌സാദ് (22), അന്‍സാര്‍ (27), പള്ളിമാന്റെ പുരക്കല്‍ സൈതുമോന്‍ (60), കാക്കന്റെപുരക്കല്‍ സക്കരിയ്യ (28), പള്ളിമാന്റെ പുരക്കല്‍ ഫര്‍ഷാദ് (19) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇവരെ ആദ്യം തിരൂര്‍ ജില്ല ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിനും കൈക്കും തലക്കുമാണ് വെട്ടേറ്റത്.
ശനിയാഴ്ച രാവിലെ തേവര്‍ കടപ്പുറം മിസ്ബാഹുല്‍ ഹുദ മദ്‌റസയിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത റാലിക്ക് നേരെയാണ് ആക്രമണം നടന്നത്. മദ്‌റസയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര അഴീക്കലിലെത്തി തിരിച്ച് പഞ്ചായത്ത് റോഡ് വഴി മടങ്ങുന്നതിനിടെ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ നാലുഭാഗത്തേക്കും ചിതറിയോടി. പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥികളെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ഥലത്ത് താനൂര്‍ സി.ഐ സി. അലവിയുടെ നേതൃത്വത്തില്‍ വന്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഉണ്യാല്‍ പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
അതേ സമയം അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് താനൂർ മണ്ഡലത്തിൽ ഞായറാഴ്ച യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. നബിദിനാഘോഷം, ശബരിമല യാത്ര, ദീർഘദൂരയാത്ര, വിവാഹം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാ ക്കിയിട്ടുണ്ട്.
No comments:
Post a Comment