Latest News

നീലേശ്വരത്തിന്റെ താടിയഴകിന് യു എ യില്‍ അന്തര്‍ ദേശീയ അംഗീകാരം

നീലേശ്വരം: നീലേശ്വരത്തിന്റെ താടിയഴക് ഇപ്പോള്‍ ലോകത്തെങ്ങും ചര്‍ച്ചാവിഷയമാണ്. യു എ യില്‍ നടന്ന നോ ഷേവ് ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സംഘടിപ്പിച്ച ഏറ്റവും മികച്ച താടിക്കാരനെ കണ്ടെത്താനുള്ള മല്‍സരത്തില്‍ അമേരിക്ക, ജര്‍മന്‍, നോര്‍വേ, സൗദി അറേബ്യ തുടങ്ങി 45 രാജ്യങ്ങളിലെ താടിക്കാരെ പിന്തള്ളിഏറ്റവും മികച്ച താടിക്കാരനായി തെരെഞ്ഞെടുക്കപ്പെട്ട നീലേശ്വരംപേരോലിലെആരാധന ഓഡിറ്റോറിയം ഉടമ പി കെ നായര്‍ - കുറുവാട്ട് ധരണി ദമ്പതികളുടെ മകന്‍ ധനില്‍ കുമാറാണ് താടിയഴകില്‍ ലോക ശ്രദ്ധ നേടിയ നീലേശ്വരക്കാരന്‍.[www.malabarflash.com]

അര്‍ബുദ രോഗികളെ സഹായിക്കുന്നതിനായി ബ്രിട്ടീഷ് ക്ലബ്ബായ ലക്കി വോയ്‌സ് വര്‍ഷങ്ങളായി നടത്തി വരുന്ന താടി വളര്‍ത്തല്‍ മത്സരത്തിന്റെ യുഎഇ തലത്തിലാണ് 27കാരനായ ധനില്‍കുമാര്‍ മികച്ച താടിക്കാരനായത്. താടി വടിക്കാതെലാഭിക്കുന്ന പണം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുകയാണ് ഈ സംഘടന.
ചെറുപ്പം മുതല്‍ക്കേ താടിയോട് മുടിഞ്ഞ പ്രേമമായിരുന്നു ധനിലിന്.കൂട്ടുകാര്‍ കളിയാക്കിയപ്പോഴും സംഗതി കാര്യമാക്കിക്കൊണ്ട് നടന്നപ്പോള്‍ ഇത്തരമൊരു അംഗീകാരം കിട്ടുമെന്ന സ്വപ്നത്തില്‍പ്പോലും ധനില്‍കുമാര്‍ കരുതിയിരുന്നില്ല.2015ല്‍ ഒരു സുഹൃത്തിന്റെ വിവാഹത്തോടനുബന്ധിച്ച് കൂട്ടുകാരോടൊപ്പം ചേര്‍ന്ന് താടി വളര്‍ത്തിയപ്പോള്‍ തന്റെ മുഖത്തിന് താടിയൊരു അഴകാണെന്ന് ധനിലിനും കൂട്ടുകാര്‍ക്കും തോന്നിയതോടെ താടിയെ പരിചരിക്കാന്‍ തുടങ്ങി.

ഇപ്പോഴത്തെ താടി ഒന്‍പത് മാസം കൊണ്ട് ഒരുക്കിയെടുത്തതാണ്. ഇപ്പോള്‍ ആരും കൊതിച്ചുപോകുന്ന ധനിലിന്റെ താടിക്ക് ഏഴര ഇഞ്ച് നീളമുണ്ട്.സമൂഹ മാധ്യമത്തില്‍ മത്സര റിപ്പോര്‍ട്ട് കണ്ട് സുഹൃത്തുക്കളാണ് ഫൊട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.യുഎഇ സ്വദേശികളും വിവിധ രാജ്യക്കാരുമായ നാല്‍പതിലേറെ പേര്‍ മത്സരത്തിനെത്തി.ഒടുവില്‍ അവസാനത്തെ അഞ്ച് പേരുടെപട്ടികയില്‍ ധനില്‍ ഇടം പിടിച്ചു. 

ഒരു ന്യൂയോര്‍ക്ക് താടിക്കാരന്‍ ശക്തമായ വെല്ലുവിളിയായെങ്കിലും ധനില്‍ തന്നെ ഒന്നാമനായി. താടിയുടെ ഭംഗി, ഉറപ്പ് എന്നിവയോടൊപ്പം മീശയും വിധികര്‍ത്താക്കള്‍ പരിശോധിച്ചു. കൂടാതെ, വേദിയില്‍ നിര്‍ത്തി ഓരോ ചോദ്യങ്ങളുംദുബായിലെ പ്രമുഖ മോഡല്‍ ഏജന്‍സിയില്‍ ഒരു വര്‍ഷത്തേയ്ക്കുള്ള മോഡലിങ് കരാര്‍, പ്രമുഖ ബാര്‍ബര്‍ഷോപ്പില്‍ ഒരു വര്‍ഷത്തേയ്ക്ക് താടിയുടെ സൗജന്യ പരിചരണം എന്നിവയാണ് സമ്മാനങ്ങള്‍.

അജ്മാനില്‍ പിതാവിന്റെ പ്രിന്റിംഗ് ആന്റ് സ്റ്റേഷനറി സ്ഥാപനത്തില്‍ സഹായിയായി ജോലി ചെയ്യുന്ന ധനില്‍കുമാര്‍ മോഡലിങിലും ബ്ലോഗിങിലും തല്‍പ്പരനാണ്. സിനിമയില്‍ ചേക്കേറുക എന്ന ആഗ്രഹവും മനസ്സിലുണ്ട്. പടന്നക്കാട് നിത്യാനന്ദ പോളിടെക്കനിക്കില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ആണ്‍കുട്ടികള്‍ക്കു പുറമേ പെണ്‍കുട്ടികള്‍ക്കും ധനിലിന്റെ താടി ഒത്തിരി ഇഷ്ടമായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.