അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസം കൂടി നല്‍കണമെന്ന സി.ബി.ഐ അപേക്ഷ പരിഗണിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫെബ്രുവരി ഒമ്പത് വരെ സമയം അനുവദിച്ചത്.
പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ സി.ബി.ഐ ജനുവരി 25ന് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ അഷ്‌റഫ് തന്നോട് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ടെന്നും തെളിവുകളുണ്ടെന്നും കാണിച്ച് ഹ്യൂമന്‍ റൈറ്റ് സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടത്.
No comments:
Post a Comment