കുണ്ടംകുഴി: ശബരിമല വികസനത്തിന് തടസ്സം നില്‍ക്കുന്നത് വനം വകുപ്പാണെന്നും വനംവകുപ്പിന്റെ ക്ഷേത്രം പോലെയാണ് അധികൃതര്‍ ഇതിനെ കാണുന്നതെന്നും അഖിലഭാരത അയ്യപ്പ സേവാസംഘം ദേശിയ സമിതി വൈസ് പ്രസിഡന്റ് അഡ്വ: ഡി വിജയകുമാര്‍ പറഞ്ഞു.[www.malabarflash.com]
സംസ്ഥാനത്തെ എല്ലാ വകുപ്പുകളെയും ഏകോപിച്ച് നിയമ നിര്‍മാണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. സേവാ സംഘത്തിന്റെ കാസര്‍കോട് ജില്ലാ യൂണിയന്റെ ആഭിമുഖ്യത്തില്‍ കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ നടന്ന ധാര്‍മ്മിക സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ക്ഷേത്രത്തിലെ അവസാനവാക്ക് തന്ത്രിയുടെതാണെന്നും സ്ത്രീ പ്രവേശനത്തെ കുറിച്ച് എതെങ്കിലും രാഷ്ടീയ പാര്‍ട്ടികളോ മന്ത്രിമാരോ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ അയ്യപ്പസേവാ സംഘം തയ്യാറല്ലെന്നും ഇതിനെകുറിച്ച് ദേവഹിതം അറിയാനും തന്ത്രിയുടെ അഭിപ്രായം പറയാനുമുള്ള വിശദമായ ചര്‍ച്ച നടക്കണമെന്നും അയ്യപ്പനുമായും യാതൊരുവിധ ബന്ധമില്ലാത്തവരാണ് സ്ത്രീ പ്രവേശനവുമായുള്ള കേസുമായി മുന്നോട്ട്‌പോകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സേവാസംഘം യൂണിയന്‍ പ്രസിഡന്റ് ഗംഗാധരന്‍ പള്ളം അധ്യക്ഷത വഹിച്ചു. സേവാസംഘം സംസ്ഥാന സെക്രട്ടറി മുരളീധരന്‍ നായര്‍, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ കോടോത്ത്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി ഭാസ്‌കരന്‍ നായര്‍ ചെറുവത്തൂര്‍, ഇന്ദിരക്കുട്ടി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സേവാസംഘം കേന്ദ്രകമ്മിറ്റി അംഗം അജന്തകുമാര്‍ സംഘടന പ്രവര്‍ത്തനം വിശദീകരിച്ചു. ജില്ലാ കോഓര്‍ഡിനേറ്റര്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍ അയ്യപ്പ സ്വാമിമാരുടെ ആചാരാനുഷ്ടാനങ്ങളെ കുറിച്ച് വിഷയാവതരണം നടത്തി.
ഉച്ചയ്ക്ക് ശേഷം നടന്ന ധാര്‍മിക സദസ്സില്‍ കൊണ്ടാവൂര്‍ നിത്യാന്ദ യോഗാശ്രമത്തിലെ യോഗാനന്ദ സരസ്വതി സ്വാമിജി അനുഗ്രഹ പ്രഭാഷണം നടത്തി.
സ്വാഗതസംഘം ചെയര്‍മാന്‍ ഇ മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ഗുരുസ്വാമിമാരെ സ്വാഗതസംഘം രക്ഷാധികാരി ചരളില്‍ രാഘവന്‍ ഗുരുസ്വാമി പൊന്നാടയണിയിച്ച് ആദരിച്ചു. സേവാസംഘം യൂണിയന്‍ സെക്രട്ടറി ജയറാം കുണ്ടംകുഴി സ്വാഗതവും ട്രഷറര്‍ ഭാസ്‌കരന്‍ ആറാട്ടുകടവ് നന്ദിയും പറഞ്ഞു.
No comments:
Post a Comment