Latest News

ഗു​ണ​ക​ര​മ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ; ഫി​ലി​പ്പീ​ൻ​സി​ൽ ഡെ​ങ്കി പ്ര​തി​രോ​ധ വാ​ക്സി​ൻ നി​ർ​ത്തി

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ മാ​ര​ക​മാ​യ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ വാ​ക്സി​ന്‍ കു​ത്തി​വ​യ്പ് നി​ർ​ത്തി​വ​ച്ചു. ആ​ദ്യ​മാ​യി രോ​ഗം ബാ​ധി​ക്കു​ന്ന​വ​ർ​ക്ക് ഡെ​ങ്ക്‌​വാ​ക്സി​യ വാ​ക്സി​ൻ ഗു​ണ​ക​ര​മ​ല്ലെ​ന്നു ഫ്ര​ഞ്ച് ഔ​ഷ​ധ​ക്ക​മ്പ​നി​യാ​യ സ​നോ​ഫി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം.[www.malabarflash.com]

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ അം​ഗീ​കൃ​ത ഡെ​ങ്കി പ്ര​തി​രോ​ധ വാ​ക്സി​നാ​ണ് ഡെ​ങ്ക്‌​വാ​ക്സി​യ. ഫി​ലി​പ്പീ​ൻ​സി​ൽ 73,000 കു​ട്ടി​ക​ൾ​ക്കാ​ണു വാ​ക്സി​ൻ കു​ത്തി​വ​ച്ച​ത്. വാ​ക്സി​ൻ ആ​രോ​ഗ്യ പ്ര​ശ്ന​മു​ണ്ടാ​ക്കു​മെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

ഈ​ഡി​സ് വി​ഭാ​ഗം കൊ​തു​കു​ക​ൾ പ​ര​ത്തു​ന്ന വൈ​റ​സ് രോ​ഗ​മാ​ണ് ഡെ​ങ്കി​പ്പ​നി. ലോ​ക​ത്തെ 400 ദ​ശ​ല​ക്ഷ​ത്തോ​ളം പേ​രെ​യാ​ണ് ഒ​രോ വ​ർ​ഷ​വും ഡെ​ങ്കി​പ്പ​നി ബാ​ധി​ക്കു​ന്ന​ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.