പേരാവൂർ: ഡിഫ്ത്തീരിയ ബാധിച്ച വിദ്യാർഥിനി മരിച്ചു. മണത്തണ കല്ലടിമുക്ക് കുന്നോത്ത് കൂലേത്ത് ഉദയകുമാർ-തങ്കമണി ദമ്പതികളുടെ മകൾ ശ്രീപാർവതി (14) യാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്.[www.malabarflash.com]
കഴിഞ്ഞ ദിവസം പനി ബാധിച്ച വിദ്യാർഥിനി പേരാവൂരിലും പരിയാരത്തും ചികിത്സ തേടിയിരുന്നു. എന്നാൽ കുട്ടി അവശനിലയിലായതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് ഡിഫ്ത്തീരിയ ബാധയാണെന്ന് സ്ഥിരീകരിച്ചത്.

പേരാവൂരിലെ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീപാർവതി. ആദർശ് ഏക സഹോദരനാണ്.
No comments:
Post a Comment