Latest News

സയ്യിദ് ശിഹാബ് ചരിത്ര ഗ്രന്ഥങ്ങള്‍ സ്കൂള്‍ ലൈബ്രറികളിലേക്ക്

ദുബൈ: മലപ്പുറം ജില്ലാ കെ.എം.സി.സി സയ്യിദ് ശിഹാബ് ഇന്റർനാഷണൽ സമ്മിറ്റിന്‍റെ ഭാഗമായി 36-മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽവെച്ച് പ്രകാശനം ചെയ്ത ചരിത്ര ഗ്രന്ഥങ്ങൾ യു.എ.ഇയിലെ സ്കൂൾ ലൈബ്രറികളിലേക്ക് സമർപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ദുബൈ ഗൾഫ് മോഡൽ സ്കൂളിൽ വെച്ച് മുൻ വിദ്യഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഗൾഫ് മോഡൽ സ്കൂൾ ഡയരക്ടർ അഡ്വ.നജീദിന് നല്‍കി നിർവ്വഹിച്ചു.[www.malabarflash.com]

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും, ദർശനവും പുതുതലമുറക്ക് പകർന്നു നൽകുന്ന തരത്തിലാണ് മൂന്ന്‍ ഗ്രന്ഥങ്ങളും വിഭാവനം ചെയ്തിട്ടുള്ളത്. 

‘ഫീ ദിക്റാ അസ്സയ്യിദ് മുഹമ്മദലി ശിഹാബ്’ ( അറബിക് ഭാഷയിൽ ജീവചരിത്രം), ‘സ്ലോഗൻസ് ഓഫ് ദ സെയ്ജ്’(ഇംഗ്ലീഷ് ഭാഷയിലുള്ള മൊഴിമുത്തുകൾ), ‘സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങൾ’(മലയാളം ചിത്രകഥ) എന്നിവയാണ് മൂന്ന് വ്യത്യസ്ഥ ഭാഷയിലുള്ള ഗ്രന്ഥങ്ങൾ. 

യു.എ.ഇയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ്കൂൾ ലൈബ്രറികൾ മുഖേന ഗ്രന്ഥങ്ങൾ ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്.

ഗൾഫ് മോഡൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗൾഫ് മോഡൽ സ്കൂൾ ഡയരക്ടർ അഡ്വ:നജീദ്, പി.കെ.അൻവർ നഹ, ചെമ്മുക്കൻ യാഹുമോൻ, പി.എച്ച്.എസ് .തങ്ങൾ, മഹ്മൂദ് ഹാജി, മുസ്തഫ തിരൂർ, മുസ്തഫ വേങ്ങര ,ഇ.ആർ.അലി മാസ്റ്റർ, വി.കെ.റഷീദ്, ഇ.സാദിഖലി, മുനീർ തയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.