കട്ടപ്പന: മുരിക്കാട്ടുകുടിയിൽ എട്ടുദിവസം പ്രായമായ കുഞ്ഞ് മരിച്ചത് ശ്വാസം മുട്ടിച്ചതിനെ തുടർന്നെന്ന് തെളിഞ്ഞു. കുഞ്ഞ് വെളുത്തതായതിന്റെ പേരിൽ പെറ്റമ്മയാണ് ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.[www.malabrflash.com]
കഴുത്തിൽ തുണിചുറ്റി കൈകൊണ്ട് അമർത്തി ഞെരിച്ചുകൊല്ലുകയായിരുന്നു. മുരിക്കാട്ടുകുടി ആദിവാസിക്കുടിയിലെ കണ്ടത്തിൻകര ബിനുവിന്റെ ഭാര്യ സന്ധ്യയാണ് തന്റെ എട്ടുദിവസം പ്രായമായ കുഞ്ഞിനെ കൊന്നത്. സ്വാഭാവിക മരണമെന്ന് ബന്ധുക്കളും നാട്ടുകാരും ധരിച്ചത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തിയത് ആശുപത്രി അധികൃതർ നൽകിയ സൂചനയെ തുടർന്നാണ്.
മരിച്ച നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ കഴുത്തിലെ മുറിപ്പാട് ഡോക്ടറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഭർത്താവ് ബിനുവിനെയും സന്ധ്യയെയും ചോദ്യം ചെയ്തതോടെ കൊല നടത്തിയത് താനാണെന്ന് സന്ധ്യ സമ്മതിച്ചു.
ഭർത്താവും താനും കറുത്തനിറമുള്ളവരാണെന്നും കുഞ്ഞിന്റെ നിറം വെളുത്തതായത് ഭർത്താവിൽ സംശയമുണ്ടാക്കുെമന്ന് ഭയന്ന് കുഞ്ഞിനെ വകവരുത്തുകയായിരുന്നുവെന്നുമാണ് സന്ധ്യയുടെ മൊഴി. സന്ധ്യയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

No comments:
Post a Comment