ദീപ രാം എന്നയാളാണ് ദാരിയ ദേവി(25), മാലി ദേവി(27) എന്നീ ഭാര്യമാരെ കാറിൽ പൂട്ടിയിട്ടശേഷം തീ കൊളുത്തിയത്. പുതിയ ആഭരണം വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് കാറിൽ കയറ്റിയശേഷമാണ് രാം വാഹനത്തിനു തീയിട്ടത്. രണ്ടു സ്ത്രീകളും കാറിനുള്ളിൽ വെന്തു മരിച്ചു.
പ്രതിയായ രാമിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളിൽ താൻ അസന്തുഷ്ടനായിരുന്നെന്നും തന്റെ അമ്മയെ ഭാര്യമാർ സന്തോഷിപ്പിച്ചിരുന്നില്ലെന്നും രാം പോലീസിനോടു പറഞ്ഞു. ഗുജറാത്തിലെ ഒരു കന്പനിയിലാണ് രാം ജോലിയെടുത്തിരുന്നത്.
No comments:
Post a Comment