Latest News

കല്ലക്കട്ട മജ്മഇന് നവസാരഥികള്‍

കാസര്‍കോട്: കല്ലക്കട്ട ഐദറൂസിയാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മജ്മഉല്‍ ഹിക്മത്തില്‍ ഐദറൂസിയ്യ സ്ഥാപന സമുഛയത്തിന് നവ സാരഥികളെ തെരെഞ്ഞെടുത്തു.[www.malabarflash.com]

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ഏഴംഗ അഡൈ്വസറി ബോര്‍ഡും അറുപതംഗ കൗണ്‍സിലും ഉള്‍ക്കൊള്ളുന്ന ഭരണ സമിതിയെ തെരെഞ്ഞെടുത്തത്.

സ്ഥാപനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് വിഷന്‍-2020 ക്ക് രൂപം നല്‍കി. പുതിയ ദഅവാ, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. സാന്ത്വന ജീവകാരുണ്യ സംരംഭങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും,

അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് യു പി എസ് തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, അബ്ദുല്‍ റശീദ് സൈനി, മസ്‌കം മഹ്മൂദ് ഹാജി കോപ്പ എന്നിവരെ തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ ഐദറൂസി (പ്രസിഡന്റ്), കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി(ജനറല്‍ സെക്രട്ടറി), അബൂബക്കര്‍ ഹാജി ബേവിഞ്ചെ (ട്രഷറര്‍) സയ്യിദ് യാസ്വീന്‍ മുത്തുക്കോയ തങ്ങള്‍ (വര്‍ക്കിംഗ് സെക്രട്ടറി) കൊല്ലമ്പാടി അബദുല്‍ ഖാദിര്‍ സഅദി, സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, മാന്യ അബ്ദുല്‍ ഖാദിര്‍ ഹാജി, എരിയാല്‍ മുഹമ്മദ് ഹാജി (വൈസ് പ്രസിഡന്റ്), ബശീര്‍ പുളിക്കൂര്‍, അബ്ബാസ് സഖാഫി മണ്‍ഠമ, സലീം കോപ്പ, അബ്ദുല്‍ ഖാദിര്‍ ഹാജി ചേരൂര്‍, ഖലീല്‍ ഹിമമി ശിബിലി (ജോ.സെക്രട്ടറി) എന്നിവരെ തെരെഞ്ഞെത്തു.

പ്രവര്‍ത്തക സമിതിയംഗങ്ങളായി സയ്യിദ് ശറഫുദ്ദീന്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ കെ ഖാദര്‍ പോയട്ട, ഹുസൈന്‍ മുട്ടത്തൊടി, നാസ്വിര്‍ മളിയില്‍, അലി സുഹ്‌രി, മഹ്മൂദ് മേനങ്കോട്, ഇബ്രാഹീം കോപ്പ, മുഹമ്മദ് കല്ലക്കട്ട, മൊയ്തു ഹാജി എര്‍മാളം, നൗഷാദ് കള്‍ച്ചര്‍, അബ്ദുല്ല നാല്‍ത്തടുക്ക, അബ്ദുല്‍ സത്താര്‍ പട്‌ള എന്നിവരെയും തെരെഞ്ഞെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.