Latest News

ജീവകാരുണ്യ രംഗത്ത് യുവാക്കളുടെ കർമ ശേഷി വിനിയോഗിക്കണം- കാന്തപുരം

കാസർകോട്: പ്രതിസന്ധികളിൽ പ്രയാസപ്പെടുന്ന പാവങ്ങളിലേക്ക് സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും കൈത്താങ്ങ് നൽകാൻ യുവസമൂഹം കൂടുതലായി രംഗത്ത് വരണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു.[www.malabarflash.com]

കാസർകോട് പുതിയ ബസ്റ്റാന്റിലെ സുന്നി സെന്റിൽ നവീകരിച്ച ജില്ലാ യൂത്ത് സ്‌ക്വയറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കർമ നിരതമായ യുവത്വത്തെ ധാർമിക വഴിയിൽ ചലിപ്പിക്കാൻ യുവജന സംഘടനകൾ ശ്രദ്ധ ചെലുത്തണം. സാമൂഹ്യ തിന്മകൾക്കെതിരെ ധാർമിക പ്രതിരോധം തീർക്കാനും രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും യുവാക്കളെ സജ്ജമാക്കണം. ഭരണകൂടങ്ങളും സന്നദ്ധ സംഘനകളും വിശാലാർത്ഥത്തിൽ യുവജന നയം രൂപീകരിക്കണം. എസ് വൈ എസിനു കീഴിൽ സംവിധാനിച്ച സാന്ത്വനം ക്ലബ്ബുകൾ ഈ രംഗത്ത് വലിയ ചുവട് വെപ്പാണ് കാന്തപുരം പറഞ്ഞു

എസ് വൈ എസ് കാസർകോട് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കേരള മുസിലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, മുഹമ്മദ് സഖാഫി പാത്തൂർ, അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, കന്തൽ സൂപ്പി മദനി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, എം. പി അബ്ദുല്ല ഫൈസി, ബശീർ പുളിക്കൂർ, സുൽത്താൻ മഹ്മൂദ് പട്‌ള, ശംസുദ്ദീൻ ഹാജി പുതിയപുര, അബ്ദുൽ ജബ്ബാർ ഹാജി നുള്ളിപ്പാടി, അബ്ദുൽ കരീം മാസ്റ്റർ, ഹുസൈൻ മുട്ടത്തൊടി, മുഹമ്മദ് ടിപ്പു നഗർ, തുടങ്ങിയവർ പ്രസംഗിച്ചു.

യൂത്ത് സ്‌ക്വയറിൽ എസ് വൈ എസ് ജില്ലാ ഓഫീസ്, ക്യാബിനറ്റ് സ്യൂട്ട്, എക്‌സിക്യൂട്ടീവ് ഹാൾ, കൗൺസിൽ ചെയർ തുടങ്ങിയ സംവിധാനങ്ങളുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.