കാഞ്ഞങ്ങാട്: സിവില്‍ എഞ്ചിനീയറുടെ വീട്ടില്‍ കയറിയ മോഷ്ടാവ് വീട്ടില്‍ നിന്നും ഒന്നും കിട്ടാത്തതിന്റെ അരിശം തീര്‍ത്തത് വീട്ടിനകത്ത് തീയിട്ട് കൊണ്ടായിരുന്നു.[www.malabarflash.com]
അറളായിയിലെ സിവില്‍ എഞ്ചിനീയര്‍ വത്സരാജിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷണത്തിനെത്തിയ മോഷ്ടാവ് വീട്ടിനകത്തുനിന്നും ഒന്നും കിട്ടാത്തതുകൊണ്ട് കിടപ്പുമുറിയില്‍ തീയിട്ട് അരിശം തീര്‍ത്തത്.
പൂട്ടിയിട്ട വീടിന്റെ അടുക്കള ഭാഗത്ത് ഗില്‍സിന്റെ പൂട്ട് കമ്പിപാര കൊണ്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. കിടപ്പുമുറിയിലെ കട്ടിലും ബെഡും ഫര്‍ണിച്ചറുകളും കത്തി ചാമ്പലായിട്ടുണ്ട്. മറ്റൊരു കിടപ്പുമുറിക്കകത്തും തീയിട്ടിരുന്നെങ്കിലും ഒന്നും കത്തി നശിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രി വീട് പൂട്ടി എഞ്ചിനീയര്‍ വത്സരാജ് പെരിയയിലുള്ള തറവാട് വീട്ടിലേക്കും ഭാര്യ സ്വപ്‌ന വത്സരാജ് സഹോദരി ഡോ.മിനിയുടെ വീട്ടിലേക്കും പോയതായിരുന്നു.
ചൊവ്വാഴ്ച രാവിലെ അയല്‍വാസികള്‍ വീട്ടില്‍ നിന്നും പുക ഉയരുന്നത് കൊണ്ട് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറി തീകണ്ടത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പിള്‍ എസ് ഐ എ സന്തോഷ്‌കുമാര്‍, എസ് ഐ വിജയന്‍ എന്നിവര്‍ സ്ഥലത്തെത്തി.
ഹൊസ്ദുര്‍ഗ് സിഐ എം സുനില്‍കുമാറിന്റെ ചുമതലവഹിക്കുന്ന വെള്ളരിക്കുണ്ട് സി ഐ സി സുനില്‍കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്.
No comments:
Post a Comment