ഭീമനടി: മകള്‍ കാമുകനോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചതില്‍ മനം നൊന്ത് പിതാവായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു.[www.malabarflash.com]
കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് ഡിപ്പോയിലെ കണ്ടക്ടര്‍ ഭീമനടി വരക്കാട് തായംതോടിലെ മോഹനനാ(52)ണ് കിടപ്പുമുറിയില്‍ കയറി വാതിലടച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.
തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. വീട്ടില്‍ ഭാര്യയും മോഹനനും മാത്രമാണുണ്ടായിരുന്നത്. കിടപ്പുമുറിയില്‍ കയറി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ തകര്‍ത്ത് തീ കെടുത്തിയ ശേഷം മോഹനനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
മോഹനന്റെ ഏക മകള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കാമുകനോടൊപ്പം നാടുവിട്ട് വിവാഹം കഴിച്ചിരുന്നു. ഇതിനു ശേഷം മോഹനന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു. ഇതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
ഭാര്യ: ശാലിനി. മക്കള്‍: സജില്‍, സനില. സഹോദരങ്ങള്‍: കുമാരന്‍ (ഫോട്ടോസ്റ്റാറ്റ് ആന്റ് കൊറിയര്‍, ഭീമനടി), കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍, മാധവി, കാര്‍ത്യായനി.
No comments:
Post a Comment