തിരുവനന്തപുരം: സഹകരണ ബാങ്കുകൾ നിക്ഷേപങ്ങൾക്കും വായ്പകൾക്കുമുള്ള പലിശ നിരക്ക് കുറച്ചു.[www.malabarflash.com]
സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളും പ്രാഥമിക സഹകരണ ബാങ്കുകളും നിക്ഷേപങ്ങൾക്ക് കാൽശതമാനവും വായ്പകൾക്ക് കാൽശതമാനം മുതൽ അരശതമാനംവരെയും പലിശ കുറച്ചു. പുതുക്കിയ നിരക്കുകൾ ഈമാസം 16 മുതൽ പ്രാബല്യത്തിൽവന്നു.
സ്വർണപണയം, കുടുംബശ്രീ എന്നിവയ്ക്കുള്ള പലിശയ്ക്ക് മാറ്റമില്ല. ഭവന വായ്പകൾക്ക് അര ശതമാനവും വാഹന- ചികിത്സാ വായ്പ, വീട് അറ്റകുറ്റപ്പണി, കണ്‍സ്യൂമർ വായ്പ, ഇഎംഎസ് ഭവന പദ്ധതി, വ്യവസായ വായ്പ, സ്വയംതൊഴിൽ വായ്പ, വിദ്യാഭ്യാസ വായ്പ, വീടിന് സ്ഥലം വാങ്ങൽ വായ്പ എന്നിവയ്ക്ക കാൽശതമാനവും പലിശ കുറച്ചു.
15 മുതൽ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റമില്ല.

No comments:
Post a Comment