ഉദുമ: പാക്യാര സര്‍ക്കാര്‍ കിണറിന് സമീപത്ത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നതിനെതിരെ ഐ.എന്‍.എല്‍ ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസ്താവന നാടിന് അപമാനമായിട്ടുണ്ടെന്നും പ്രസ്താവന നടത്തിയവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കണമെന്നും പാക്യാര കൂട്ടായ്മ ആവശ്യപ്പെട്ടു.[www.malabarflash.com]
സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി മാറാനിടയാകുന്ന സാഹചര്യത്തില്‍ പാക്യാര സര്‍ക്കാര്‍ കിണര്‍ പരിസരത്ത് ഇരിപ്പിടം പുനര്‍ നിര്‍മിക്കരുതെന്നാണ് പ്രസ്താവനയിലെ ആവശ്യം. ഈ പ്രസ്താവന പാക്യാര നാടിന് മൊത്തം അപമാനമായിട്ടുണ്ട്. പാക്യാര നാടിനെ പൊതുസമൂഹത്തില്‍ സാമൂഹിക വിരുദ്ധരുടെ നാടായി ചിത്രീകരിക്കാനാണ് പ്രസ്താവനയിലൂടെ ഇവര്‍ ശ്രമിച്ചത്.
ഒരു നാടിനെ മൊത്തം സാമൂഹിക വിരുദ്ധരാക്കിയ പാര്‍ട്ടിയുടെ യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ് പാക്യാരയില്‍ നിന്നും നേരത്തെ രണ്ട് ഐ.എന്‍.എല്‍ മെമ്പര്‍മാര്‍ വിജയിച്ചത് സാമൂഹിക വിരുദ്ധരുടെ വോട്ടു ലഭിച്ചത് കൊണ്ടാണോ എന്ന് മറുപടി പറയണം.
ഒരു പാര്‍ട്ടി യോഗം ചേര്‍ന്ന് പ്രമേയം പാസാക്കേണ്ടത് നാട്ടില്‍ വികസനം വരാന്‍ വേണ്ടിയാണ്. ഇവര്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയത് സ്‌കൂളില്‍ പോകുന്ന പിഞ്ചുകുട്ടികള്‍ക്ക് മഴയും വെയിലും കൊള്ളാതെ കയറി നില്‍ക്കാനുള്ള ഇരിപ്പിടം നിര്‍മ്മിക്കുന്നതിനെതിരെയാണ്. പിഞ്ചുകുഞ്ഞുങ്ങളോടാണ് ഇവര്‍ ക്രൂരത കാട്ടിയത്. നാടിനെ മൊത്തം അപമാനഭാരമേല്‍പ്പിച്ച പ്രസ്താവനക്കെതിരെ പാക്യാര കൂട്ടായ്മ വമ്പിച്ച പ്രക്ഷോഭം നടത്താനുള്ള തയാറെടുപ്പിലാണ്.
വാര്‍ഡ് മെമ്പര്‍ നഫീസ പാക്യാര, മുസ്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് സെക്രട്ടറി സുബൈര്‍ കേരള, ഖത്തര്‍ കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സാദിഖ് പാക്യാര, എസ്.വൈ.എസ് ഉദുമ പഞ്ചായത്ത് സെക്രട്ടറി ബഷീര്‍ പാക്യാര, ഇനാറത്തുല്‍ ഇസ്‌ലാം മദ്രസ പി.ടി.എ വൈസ് പ്രസിഡണ്ട് വൈസ് അബ്ദുല്‍ റഹിമാന്‍, പാക്യാര ശാഖാ മുസ്്‌ലിം ലീഗ് പ്രസിഡണ്ട് ഹാഷിം പാക്യാര, വനിതാലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ അസീസ്, ഉദുമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മെമ്പര്‍ റംല അഷറഫ്, പാക്യാര യൂത്ത് ലീഗ് പ്രസിഡണ്ട് കുഞ്ഞാമദ്, ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബ് പ്രസിഡണ്ട് കെ. അഷറഫ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, കോണ്‍ഗ്രസ് പ്രതിനിധി പ്രവീണ്‍ കുമാര്‍, എസ്.ഡി.പി.ഐ പ്രതിനിധി എ.പി അഷറഫ്, സാമൂഹിക പ്രവര്‍ത്തകന്‍ തായത്ത് അബ്ദുല്ല പ്രസംഗിച്ചു.
No comments:
Post a Comment