Latest News

കെ എം അഹമ്മദ് സ്മാരക അവാര്‍ഡ് സമ്മാനിച്ചു

കാസര്‍കോട്:  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന കെ എം അഹമ്മദിന്റെ ഏഴാം ചരമവാര്‍ഷിക ദിനാചരണവും മാധ്യമ അവാര്‍ഡ് ദാനവും കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം എസ് ശ്രീകലക്ക് കലക്ടര്‍ കെ ജീവന്‍ബാബു സമ്മാനിച്ചു.

പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. 

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, റഹ് മാന്‍ തായലങ്ങാടി, ഖാദര്‍ മാങ്ങാട്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി എ സുകുമാരന്‍, ഡിവൈഎസ്പി ടി പി രഞ്ജിത്, മുജീബ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. 

അവാര്‍ഡ് ജേതാവ് എം എസ് ശ്രീകല മറുപടി പ്രസംഗം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി വിനോദ് പായം സ്വാഗതവും ട്രഷറര്‍ സുനില്‍ ബേപ്പ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.