കാസര്‍കോട്: പ്രകാശമാണ് തിരുനബി എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന നബിദിന കാമ്പയിൻ ഉജ്ജ്വല റാലിയോടെ സമാപിച്ചു.[www.malabarflash.com]
ആദൂര്‍ പടിയത്തടുക്ക നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസ അങ്കണത്തില്‍ തുടക്കം കുറിച്ച കാമ്പയിനില്‍ മൗലിദ് സദസ്സ്, ബുര്‍ദാലാപനങ്ങള്‍, പ്രവാചക പ്രകീര്‍ത്തന റാലികള്‍, വിജ്ഞാന സദസ്സുകള്‍, പ്രമേയ പ്രഭാഷണങ്ങള്‍, റബീഹ് ഫാമിലി ക്വിസ്സ് കോംപിറ്റീഷന്‍ തുടങ്ങി വൈവിധ്യമായ പരിപാടികള്‍ റെയ്ഞ്ചുകളുടെ കീഴില്‍ സംഘടിപ്പിച്ചിരുന്നു.
സമാപനത്തോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ നബിദിനഘോഷയാത്ര നടന്നു. തായലങ്ങാടിയില്‍ നിന്ന് തുടങ്ങി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ച ഘോഷയാത്രയില്‍ ജില്ലയിലെ മുഴുവന്‍ റെയിഞ്ചില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മദ്‌റസകളിലെ ദഫ്, സ്‌കൗട്ട് ടീമുകള്‍ അണിനിരന്ന റാലി ശ്രദ്ധേയമായി.
തായലങ്ങാടയില്‍ സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദു റഹ്മാന്‍ മൗലവി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അലി ഫൈസിക്ക് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, അബൂബക്കര്‍ സാലൂദ് നിസാമി, അശ്‌റഫ് മൗലവി മര്‍ദ്ദള, ഹംസ മുസ്‌ലിയാര്‍, മുസ്തഫ മാസ്റ്റര്‍, ഹമീദ് ഫൈസി, ഹമീദ് നദ്‌വി, മുഹമ്മദ് ഫൈസി കജ, ഖാലിദ് മൗലവി, ഷമീര്‍ വാഫി, മൊയ്തു ചെര്‍ക്കള റാലിക്ക് നേതൃത്വം നല്‍കി.
റാലിയില്‍ പങ്കെടുത്ത ദഫ്, സ്‌കൗട്ട് ടീമുകളില്‍ മികച്ച നടത്തിയവര്‍ക്കുള്ള ഉപഹാരം റെയ്ഞ്ച് സെക്രട്ടറിമാരുടെ യോഗത്തില്‍ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
No comments:
Post a Comment