കുമ്പള: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും നേരെ അശ്ലീലം കാണിച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്‌തു. പൈവളിഗെ ഗുഡ്ഡെ സ്വദേശി മുഹമ്മദ് റഫീഖി (30)നെയാണ് കുമ്പള അഡീഷണല്‍ എസ്.ഐ ശിവദാസന്‍ അറസ്റ്റു ചെയ്‌തത്.[www.malabarflash.com]
ബുധനാഴ്ച ഉച്ചയ്‌ക്ക് കുക്കാര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിനു മുന്നില്‍ റോഡിലാണ് സംഭവം. ചുവന്ന നിറത്തിലുള്ള കാറിലെത്തിയ റഫീഖ് പുറത്തിറങ്ങി പാന്റിസിന്റെ സിബ്ബൂരി കാണിക്കുകയായിരുന്നുവത്രേ. അഞ്ചു ദിവസം മുമ്പും സമാന സംഭവം നടത്തിയിരുന്നതായി പറയുന്നു.
യുവാവിനെ ഒരു പാഠം പഠിപ്പിക്കാനുറച്ച വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ വിവരം കുമ്പള പോലീസിനെ അറിയിച്ചു. പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. സ്വമേധയാ കേസെടുത്ത ശേഷം അറസ്റ്റു ചെയ്‌തു.
No comments:
Post a Comment