Latest News

വിപണിയില്‍ പുതിയ മൂന്ന് കമ്പ്യൂട്ടര്‍ ബൈക്കുകളുമായി ഹീറോ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മൂന്ന് പുതിയ ബൈക്കുകളെ കാഴ്ചവെച്ചു.[www.malabarflash.com]

125 സിസി സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍, 110 സിസി പാഷന്‍ പ്രോ, 110 സിസി പാഷന്‍ എക്‌സ്‌പ്രോ എന്നിവയാണ് പുതിയതായി നിരയില്‍ എത്തിയിരിക്കുന്ന ബൈക്കുകള്‍.

2018 ജനുവരി മുതല്‍ പുതിയ കമ്പ്യൂട്ടര്‍ ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ച് തുടങ്ങും.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ശ്രേണിയില്‍ ഹീറോയുടെ നില ഭദ്രമാക്കാന്‍ പുതിയ മോഡലുകള്‍ക്ക് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

110 സിസി TOD (Torque On Demand) എഞ്ചിനിലാണ് പാഷന്‍ പ്രോയുടെ വരവ്. 9.27 bhp കരുത്തും 9 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

നിലവിലുള്ള മോഡലിലും 12 ശതമാനം അധിക കരുത്തും ടോര്‍ക്യുമേകാന്‍ പുതിയ പാഷന്‍ പ്രോയ്ക്ക് സാധിക്കുമെന്നും ഹീറോ വ്യക്തമാക്കിയിട്ടുണ്ട്.

ഹീറോയുടെ i3S സാങ്കേതികതയും ബൈക്കില്‍ ഒരുങ്ങിയിട്ടുണ്ട്. 7.45 സെക്കന്‍ഡുകള്‍ കൊണ്ട് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത പുതിയ പാഷന്‍ പ്രോ കൈവരിക്കും.

സ്‌റ്റൈല്‍, ടെക്‌നോളജി, പെര്‍ഫോര്‍മന്‍സ് എന്നിവയുടെ കൃത്യമായ സംയോജനമാണ് പുതിയ പാഷന്‍ എക്‌സ്‌പ്രോ.

9.27 bhp കരുത്തും 9 Nm torque ഉത്പാദിപ്പിക്കുന്ന 110 സിസി TOD എഞ്ചിനില്‍ തന്നെയാണ് എക്‌സ്‌പ്രോയും ഒരുങ്ങുന്നത്.

അഗ്രസീവായ ഫ്യൂവല്‍ ടാങ്ക്, സ്‌പോര്‍ടി റിയര്‍ കൗള്‍, ഡ്യൂവല്‍ടോണ്‍ മിററുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവ ബൈക്കിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.
അഞ്ച് പ്രീമിയം ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമുകളിലാണ് പുതിയ ഹീറോ പാഷന്‍ എക്‌സ്‌പ്രോ ലഭ്യമാവുക.

മികവാര്‍ന്ന പ്രകടനവും സ്ഥിരതയുമാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറില്‍ ഹീറോയുടെ വാഗ്ദാനം.

125 സിസി എയര്‍കൂള്‍ഡ്, സിംഗിള്‍സിലിണ്ടര്‍ എഞ്ചിനാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ കരുത്ത്.

11.2 bhp കരുത്തും 11 Nm torque ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

മണിക്കൂറില്‍ 94 കിലോമീറ്ററാണ് സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ പരമാവധി വേഗത.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.