കണ്ണൂര്‍: കൂത്തുപറമ്പ് പോലീസ് സ്റ്റേഷന് നേരെ ബോംബേറ്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.[www.malabarflash.com]
മമ്പറത്ത് വച്ച് വെളളിയാഴ്ച രാത്രി വെണ്ടുട്ടായി പുത്തന്‍കണ്ടത്തെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. ഇവരുടെ സംഘത്തില്‍ പെട്ടവരായിരിക്കാം സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു.
ബൈക്കിലെത്തിയാണ് ബോംബെറിഞ്ഞത്. പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു. കാര്യമായ നാശനഷ്ടമോ ആളപായമോ ഉണ്ടായില്ലെന്ന് പോലീസ് പറഞ്ഞു.
സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ പിണറായി പുത്തന്‍കണ്ടത്തെ പ്രേംജിത്ത്, ലാലു എന്ന റിനിലേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.
കറുത്ത സ്‌കോര്‍പിയോ കാര്‍ മമ്പറത്തും പരിസരത്തും കറങ്ങി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എസ്‌ഐ നിഷിത്ത് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ആര്‍എസ്എസില്‍ നിന്നു മാറിയ പുത്തന്‍ക്കണ്ടത്തെ പ്രജിഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍. കൂടാതെ ചക്കരക്കല്‍ സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment