Latest News

40 ചാക്ക് അരിയുമായി ലീഗ് നേതാക്കള്‍ മിനിപമ്പയിലെത്തി

കുറ്റിപ്പുറം: അന്യമതത്തിന്റെ വിശ്വാസങ്ങള്‍ ബഹുമാനിക്കുകയെന്നത് ഒരു വിശ്വാസിയുടെ കടമയാണെന്നും വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുകയെന്നതാണ് പ്രധാനമെന്നും മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.[www.malabarflash.com]

ശബരിമല തീര്‍ഥാടകരുടെ ഇടത്താവളമായ മിനിപമ്പയിലെ അന്നദാനക്യാമ്പില്‍ സ്‌നേഹസന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അന്നദാനത്തിലേക്കാവശ്യമായ 40 ചാക്ക് അരി ലീഗ് നേതാക്കള്‍ അഖില ഭാരത അയ്യപ്പസേവാസംഘം ഭാരവാഹികള്‍ക്ക് കൈമാറി. അന്നദാനത്തിലേക്കാവശ്യമായ മുഴുവന്‍ അരിയും നല്‍കാമെന്ന് മുസ്ലിം യൂത്ത് ലീഗ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

അയ്യപ്പസേവാസംഘം കോ -ഓര്‍ഡിനേറ്റര്‍ കണ്ണന്‍ പന്താവൂര്‍ അധ്യക്ഷതവഹിച്ചു.

കെ. ഗോപാലകൃഷ്ണന്‍ നായര്‍, വി.വി. ജയന്‍, ബാലചന്ദ്രന്‍ മുല്ലപ്പുള്ളി, ഉണ്ണി കൂരട, മുസ്തഫ മദിരശ്ശേരി, മനോജ് മദിരശ്ശേരി, കെ.വി. ശ്രീനാരായണന്‍, സുനില്‍ മദിരശ്ശേരി എന്നിവര്‍ ലീഗ് നേതാക്കളെ സ്വീകരിച്ചു.

അബ്ദുറഹിമാന്‍ രണ്ടത്താണി, യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ഫൈസല്‍ തങ്ങള്‍ പൊന്നാനി, കെ.ടി. അഷ്‌റഫ്, ഐ.പി. ജലീല്‍, മുസ്തഫ, അക്ബര്‍ കുഞ്ഞു എന്നിവരും എത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.