ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സിഡിഎസ് യോഗത്തിനിടെ സംഘര്‍ഷം. സിഡിഎസ് ചെയര്‍പേഴ്‌സനെ യുഡിഎഫ് നേതാക്കള്‍ തടഞ്ഞു വെയ്ക്കുകയും കയ്യേററം ചെയ്യാന്‍ ശ്രമം നടത്തിയതായി പരാതി.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെ പത്തരക്ക് ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. യോഗത്തില്‍ കഴിഞ്ഞ ഭരണ സമിതി കുടുംബശ്രീ ആശ്രയ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയായ ഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗീത ഗോവിന്ദന്‍ പങ്കെടുക്കുന്നതിനെതിരെ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് യോഗം മാററിവെച്ചു.
യുഡിഎഫ് നേതാക്കളായ വി ആര്‍ വിദ്യാസാഗര്‍, കെ ബി എം ഷരീഫ്, കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ശ്രീധരന്‍, മധുകുണ്ടോളം പാറ എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിക്കുകയും കൈപിടിച്ച വലിച്ച് അപമാനിക്കാനും ശ്രമിച്ചതായും ഗീത ഗോവിന്ദന്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
No comments:
Post a Comment