നീലേശ്വരം: ഗള്‍ഫിലെ എഞ്ചിനീയറുമായി വിവാഹം നിശ്ചയിച്ച വിദ്യാര്‍ത്ഥിനി കാമുകനോടൊപ്പം ഒളിച്ചോടി വിവാഹിതരായി പോലീസ് സ്റ്റേഷനില്‍ ഹാജരായി.[www.malabarflash.com]
പടന്നക്കാട് സി കെ നായര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിലെ വിനയയാണ് കൊയാമ്പുറം തോട്ടുംപുറത്തെ പെയിന്റിംഗ് തൊഴിലാളി വിനീതിനോടൊപ്പം ഒളിച്ചോടി ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായത്.
വിനയയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനാലാണ് വിവാഹത്തിന് ശേഷം ഇരുവരും പോലീസ് സ്റ്റേഷനില്‍ ഹാജരായത്. വിവാഹ രേഖകള്‍ പരിശോധിച്ച ശേഷം കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ സ്വന്തം ഇഷ്ടത്തിന് വിട്ടയച്ചു.
ഏതാനും ആഴ്ച മുമ്പായിരുന്നു വിനയയും ഗള്‍ഫിലെ എഞ്ചിനീയറായ യുവാവുമായി വിവാഹം ഉറപ്പിച്ചത്. വിവാഹശേഷം വിനയയെ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. നിശ്ചയ ദിവസം വരന്‍ കൈമാറിയ വിലപിടിപ്പുള്ള മൊബൈല്‍ ഫോണുമായാണ് വിനയ കാമുകനോടൊപ്പം ഒളിച്ചോടിയത്. പോലീസ് സ്റ്റേഷനില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കി.
ഇവരുടെ പ്രണയ വിവാഹത്തെ തുടര്‍ന്ന് നാട്ടില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ഇവരുടെ വിവാഹം നടത്താന്‍ സഹായിച്ച വിനീതിന്റെ സുഹൃത്തുക്കള്‍ തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുമ്പോള്‍ വിനയയുടെ വീട്ടിനടുത്തുവെച്ച് ഒരു സംഘം ആളുകള്‍ ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും കയ്യാങ്കളി നടത്തുകയും ചെയ്തു. സംഭവമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തില്‍ പെട്ടവരെയും കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചര്‍ച്ച നടത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.
No comments:
Post a Comment