Latest News

‘ലൗജിഹാദ്’ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലീം യുവാവിനെ ചുട്ടുകൊന്നു

ഉ​ദ​യ്​‌‌​പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ ‘ല​വ്​ ജി​ഹാ​ദ്’ ആ​രോ​പി​ച്ച് തൊ​ഴി​ലാ​ളി​യെ വെ​ട്ടി​ക്കൊ​ന്ന്​ ക​ത്തി​ച്ചു. മൃ​ത​ദേ​ഹം ചുട്ടൊ​രി​ക്കു​ന്ന​തി​​ന്റെ  ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു.[www.malabarflash.com] 

അ​ഫ്റ​സൂ​ല്‍ ഖാ​ൻ (47)ആ​ണ്​ രാ‌​ജ്‌​സ​മ​ന്ത്​ പ്ര​ദേ​ശ​ത്ത്​ ഒ​രു ഹോ​ട്ട​ലി​നു​ സ​മീ​പം ബു​ധ​നാ​ഴ്​​ച കൊ​ല്ല​പ്പെ​ട്ട​ത്. ഹി​ന്ദു യു​വ​തി​യെ പ്ര​ണ​യി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ്​ അ​റു​കൊ​ല​യെ​ന്ന്​ പോലീസ്​ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ല്‍ യു​വ​തി​യുടെ സ​ഹോ​ദ​ര​ൻ ശം​ഭു​ലാ​ലി​നെ അ​റ​സ്​​റ്റു​​ചെ​യ്‌​ത​താ​യി പോലീ​സ്​ പ​റ​ഞ്ഞു. മ​റ്റു പ്ര​തി​ക​ള്‍ക്കാ​യി തി​ര​ച്ചി​ൽ തു​ട​ങ്ങി. പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ല്‍ഡ സ്വ​ദേ​ശി​യാ​യ അ​ഫ്റ​സൂ​ൽ രാ​ജ്‌​സ​മ​ന്തി​ല്‍ ക​രാ​ര്‍ തൊ​ഴി​ലാ​ളി​യാ​ണ്. കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​വി​ടെ ​താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളു​മു​ണ്ട്. പ​കു​തി ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹ​ത്തി​നു​ സ​മീ​പം ര​ണ്ട്​ ബൈ​ക്കു​ക​ൾ നി​ർ​ത്തി​യി​ട്ട​ത്​ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. പോലീ​സ്​ ഫോ​ൺ ചെ​യ്​​താ​ണ്​ ​ഭ​ർ​ത്താ​വ്​ കൊ​ല്ല​പ്പെ​ട്ട വി​വ​രം അ​റി​യി​ച്ച​തെ​ന്ന്​ ഭാ​ര്യ ഗു​ൽ​ബ​ഹാ​ർ ബീ​വി അ​റി​യി​ച്ചു.

ശം​ഭു​ലാ​ലി​​ന്റെ സ​ഹോ​ദ​രി​യു​മാ​യി അ​ഫ്റ​സൂ​ലി​ന് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോലീസ് പ​റ​ഞ്ഞു. ജോ​ലി​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​ഫ്റ​സൂ​ലി​നെ കൂ​ട്ടി​ക്കൊ​ണ്ടു ​പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി രാ​ജ​സ്ഥാ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഗു​ലാ​ബ് ച​ന്ദ് ക​ട്ടാ​രി​യ പ​റ​ഞ്ഞു. കൊ​ല​ന​ട​ത്തി​യ ശം​ഭു​ലാ​ലി​നൊ​പ്പം മ​റ്റു ര​ണ്ടു​പേ​ർ​ കൂ​ടി ഉ​ണ്ടെ​ന്ന്​ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന്​ വ്യ​ക്​​ത​മാ​ണെ​ന്ന്​ പോലീ​സ്​ സൂ​പ്ര​ണ്ട്​ മ​നോ​ജ്​ കു​മാ​ർ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം ക​ത്തി​യെ​രി​യുമ്പോൾ സ​മീ​പം​നി​ന്ന പ്ര​തി​ക​ളി​ലൊ​രാ​ൾ ‘ല​വ്​ ജി​ഹാ​ദ്​ ’ അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന്​ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്​ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. സം​ഭ​വ​ത്തി​നു​പി​ന്നി​ൽ ഗൂ​​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഉ​ന്ന​ത​ർ​ക്ക്​ പ​​ങ്കു​ണ്ടെ​ന്നും അ​ഫ്റ​സൂ​ലിന്റെ ബ​ന്ധു സീ​ന​ത്ത്​ ഖാ​ൻ പ​റ​ഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.