പരപ്പ: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീ വെച്ച് യുവാവ് ദേഹത്ത് സ്വയം പെട്രോളൊഴിച്ച് തീവെച്ചു. രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സുഹൃത്തിനും പൊള്ളലേറ്റു. ബളാല്‍ കല്ലഞ്ചിറയില്‍ പുല്ലടിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സ്‌കറിയയുടെ മകന്‍ ഷാജു(44)വാണ് ഈ പരാക്രമം നടത്തിയത്.[www.malabarflash.com]
ഷാജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സുഹൃത്തായ സാബുവിനും പൊള്ളലേറ്റു. അതീവ ഗുരുതരാവസ്ഥയിലായ ഷാജുവിനെ മംഗലാപുരം സ്വകാര്യാശുപത്രിയിലും സാബുവിനെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം അരങ്ങേറിയത്. കന്നാസില്‍ പെട്രോളുമായി സാബുവിന്റെ വീട്ടിലെത്തിയ ഷാജു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സാബുവിന്റെ ഓട്ടോറിക്ഷക്ക് തീവെച്ച ശേഷമാണ് ദേഹത്ത് പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയത്. ഇതുകണ്ട് ഓടിയെത്തി തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സാബുവിനും പൊള്ളലേറ്റത്.
സുഹൃത്തിന്റെ ഓട്ടോറിക്ഷക്ക് തീ കൊളുത്തി ഷാജുവിനെ ആത്മഹത്യ ചെയ്യാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.
No comments:
Post a Comment