ബേക്കല്‍: ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മൗവ്വല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സമ്പൂര്‍ണ്ണ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.[www.malabarflash.com]
ബേക്കല്‍ മിനി സ്റ്റേഡിയം മൗവ്വല്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് പളളിക്കര ഗ്രാമ പഞ്ചായത്ത് അനുവദിച്ചു നല്‍കിയതില്‍ പ്രതിഷേധിച്ച് ബ്രദേര്‍സ് ബേക്കലിന്റെ നേതൃത്വത്തില്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് മൗവ്വല്‍ കപ്പിന്റെ സംഘാടകരായ മുഹമ്മദന്‍സ് മൗവ്വല്‍ ഹൈക്കോടതിയെ സമീപിച്ചത്.
എത്രയും വേഗം മൈതാനം മത്സരം നടത്തുന്നതിനായി മുഹമ്മദന്‍സിന് വിട്ടു കൊടുക്കാനും മത്സരം നടക്കുകമ്പോള്‍ ക്രമസമാധാന പ്രശ്നമുണ്ടായാല്‍ നിയമം കൈയ്യിലെടുക്കാന്‍ ആരേയും അനുവദിക്കാതെ സംരക്ഷിക്കാന്‍ പോലീസ് ഇടപെടണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി ടൂര്‍ണമെന്റ് കമ്മററി കണ്‍വീനിയര്‍ അബൂബക്കര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ ഗ്യാലറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങുമെന്നും ടീമുകളുടെയും താരങ്ങളുടെയും ഡേറ്റ് ലഭിച്ചതായും മാതൃകാപരമായി അച്ചടക്കത്തോടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് നിലനിര്‍ത്തിക്കൊണ്ടുള്ള വാശിയേറിയ മത്സരം കാഴ്ച്ച വെക്കാന്‍ മുഹമ്മദന്‍സ് തയ്യാറായിക്കഴിഞ്ഞതായും ഭാരവാഹികള്‍ അറിയിച്ചു.
No comments:
Post a Comment