കാഞ്ഞങ്ങാട്: മഹരാഷ്ട ഔറംഗാബാദിൽ 22 മുതൽ 25 വരെ നടക്കുന്ന അണ്ടർ 13 (3 80 കിലോഗ്രാം), അണ്ടർ 15 ( 440 കിലോഗ്രാം), അണ്ടർ 17 ( 480,500 കിലോം ഗ്രാം), അണ്ടർ19 (540,560 കിലോഗ്രാം) വിഭാഗങ്ങളിലാണ് കേരളം മൽസരിക്കുന്നത്. 6 കാറ്റഗറിയിലായി 54 പേരിൽ 14 പേരും കാസർകോട് ജില്ലക്കാർ.[www.malabarflash.com]
ആകാശ് ശശി ബേഡകം ,എം ശ്രീരാഗ് കുണ്ടംകുഴി, സായ് പ്രകാശ് പരപ്പ, ജസ്റ്റിൻ ജോൺ കനകപ്പള്ളി, പി .ജിഷ്ണുബാനം, വെള്ളരിക്കുണ്ടിലെ ഷബിൻ ആന്റണി ,ഐ ബിൻ ഡേവിസ്, സെബാസ്റ്റ്യൻ, ജോമോന്, അമൽ, ആനന്ദ്,അഖിലോ ശ്വർ ബളാൽ, ലിന്റോ അലക്സ് പരപ്പ, സുമേഷ് ബരിക്കുളം എന്നിവരാണ് കേരളത്തിന് വേണ്ടി ജില്ലയിൽ നിന്ന് മത്സരത്തിന് ഇറങ്ങുന്നത്.
കോച്ചുമാരിൽ രണ്ടും പേരും ജില്ലക്കാർ തന്നെ രതീഷ് വെള്ളച്ചാൽ, ബാബു കോട്ടപ്പാറ, ടിംമനോജർ ഫ്രെ സർ പ്രവീൺ മാത്യം കരിവേടകം .ഏറണാകുളത്തെ പി എം റെ നിഷ്, കെ.എച്ച് റഷിദ്, കെ.എൻ സതീഷ് കുമാർ എന്നിവരാണ് മറ്റ് കോച്ചുമാർ.
ഏറണാകുളം ഏലൂറിൽ രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷം ടീം ബുധനാഴ്ച തിരിക്കും. വടംവലി അസോസിയേഷൻസംസ്ഥാന സെക്രട്ടറി പി എം അബൂബക്കർ , ടെക് നിക്കൽ കമ്മിറ്റി ചെയർമാൻ ആർ രാമനാഥൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
No comments:
Post a Comment