കാസര്‍കോട്: കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പതിനേഴ്കാരിയായ കോളേജ് വിദ്യാര്‍ത്ഥിനിയേയും സമീപത്തെ ക്വാര്‍ട്ടേഴ്‌സിലുള്ള ഇതരസംസ്ഥാന തൊഴിലാളിയെയും കാണാതായതായി പരാതി. സംഭവത്തില്‍ കാസര്‍കോട് പോലീസ് അന്വേഷണം തുടങ്ങി.[www.malabarflash.com]
ഗവ. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയെയാണ് കാണാതായത്. 15ന് രാവിലെ കോളേജിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതിനിടെയാണ് സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കൂടി കാണാതായതായി അറിയുന്നത്. വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
No comments:
Post a Comment