Latest News

മദ്യലഹരിയില്‍ കാറെന്നു കരുതി യുവാവ് ഓടിച്ചത് ആംബുലന്‍സ്

ചെന്നൈ: മദ്യലഹരിയിൽ യുവാവ് സ്വന്തം കാറാണെന്നു കരുതി ആംബുലൻസ് ഓടിച്ചു വീട്ടിലെത്തി. പരുക്കേറ്റ സുഹൃത്തുമായി ആഡംബര കാറിൽ ആശുപത്രിയിലെത്തിയ യുവാവ് തിരിച്ചിറങ്ങിയപ്പോഴാണ് ആംബുലൻസ് കണ്ടതും കാറാണെന്നു ‘തെറ്റിധരിച്ചതും’.[www.malabarflash.com] 

15 കിലോമീറ്റർ അകലെയുള്ള വീട്ടിൽ അപകടമൊന്നും കൂടാതെ ഇയാൾ എത്തിയ ആശ്വാസത്തിലാണു ബന്ധുക്കൾ. ഇവർ പറയുമ്പോഴാണ് അബദ്ധം യുവാവിനു മനസ്സിലായതത്രേ. തുടർന്നു വീട്ടുഡ്രൈവറെ കൊണ്ട് ആംബുലന്‍സ് തിരികെയെത്തിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.