Latest News

മകനോടൊപ്പം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിൽ പരിശോധനക്കെത്തിയ മധ്യവയസ്‌കയെ കാണാതായി

കണ്ണൂർ: ശ്രീകണ്ഠപുരം കോട്ടൂരിലെ സി.കെ ശ്യാമള (65)യെ പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് കാണാതായതായി മകന്‍ മഹേഷ് പോലീസില്‍ പരാതി നല്‍കി.[www.malabarflash.com]

ചെറിയ ഓർമ്മക്കുറവുള്ള ശ്യാമള മകൻ മഹേഷിനോപ്പം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിൽ പരിശോധനക്കെത്തിയതായിരുന്നു. പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് ശ്യാമളയെ കാണാതായത്. പച്ച ഓഫ് ലൈറ്റ് സാരിയും പച്ച നിറത്തിലുള്ള ബ്ലൗസുമാണ് വേഷം.

ഷാജ് സ്‌കാനിംഗ് സെന്ററിന്റെ ഒരു കവറും കയ്യിലുണ്ട്. കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കാൻ താല്പര്യം. ഫോൺ: 9072144373, 9447547802

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.