തിരൂരങ്ങാടി: തിരൂരങ്ങാടി മാർക്കറ്റ് റോഡിലെ റസീന മൻസിലിൽ എം.എൻ. മുഹമ്മദലി ഹാജിയുടെ മകൻ എം.എൻ. ഇഖ്ബാൽ (47) നിര്യാതനായി.[www.malabarflash.com]
വൃക്ക സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു. ജിദ്ദയിൽനിന്ന് ഞായറാഴ്ച പുലർച്ച കരിപ്പൂരിൽ വിമാനമിറങ്ങിയശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.

ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെൽഫെയർ ലീഗ്, പി.എസ്.എം.ഒ കോളജ് അലുംനി എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു ഇഖ്ബാൽ. മാതാവ്: കാരാടൻ ഖദീജ ഹജ്ജുമ്മ. ഭാര്യ: റിൻസി കോഴിത്തൊടിക. മക്കൾ: ഷിബിൽ, ഷാസ്രിൻ. സഹോദരങ്ങൾ: എം.എൻ. ബഷീർ (സൗദി), റസീന, റജുല.
No comments:
Post a Comment