Latest News

കോലിയും അനുഷ്‌കയും മിന്നുകെട്ടി

മിലാന്‍: ഒടുവില്‍ അതു സംഭവിച്ചു. ഏറെ നാടകീയതകള്‍ക്കും ആകാംക്ഷകള്‍ക്കുമൊടുവില്‍ വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും വിവാഹിതരായി.[www.malabarflash.com]

തിങ്കളാഴ്ച കാലത്ത് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയിലായിരുന്നു വിവാഹം. രാത്രി എട്ടു മണിയോടെ വിവാഹചിത്രം പരസ്യപ്പെടുത്തി ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞാഴ്ച്ച തന്നെ കോലിയും അനുഷ്‌കയും ഇറ്റലിയിലെത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് സൂചന. ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ക്രിക്കറ്റ് രംഗത്ത് നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും യുവരാജ് സിങ്ങിനും മാത്രമായിരുന്നു ക്ഷണം.

ഡിസംബര്‍ 12ന് വിവാഹം നടക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ട് ഡിസംബര്‍ ഒമ്പതു മുതല്‍ 12 വരെയാണ് വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നത്. ടസ്‌കനില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രാദൂരമാണ് ഈ റിസോര്‍ട്ടിലേക്കുള്ളത്. ലോകത്തെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് ടസ്‌കനി. അതേസമയം ഡിസംബര്‍ 26ന് മുംബൈയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കായി വിവാഹ സത്ക്കാരമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.