ഉദുമ: കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് മത്സ്യതൊഴിലാളി മരിച്ചു. കോട്ടിക്കുളം ബീച്ച് റോഡിലെ പരേതരായ ശങ്കരന്റെയും രാജീവിയുടെയും മകന്‍ രമേശന്‍ (38) ആണ് മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച രാത്രി ഏഴരയോടെ പാലക്കുന്നില്‍ വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഈ സംഘം തന്നെ രമേശനെ ഇടിച്ച വാഹനത്തില്‍ കയറ്റി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒന്‍പത് മണിയോടെ മരിച്ചു
ഭാര്യ: ചന്ദ്രാവതി. സഹോദരങ്ങള്‍: ഗോപി, ശര്‍മ്മിള
No comments:
Post a Comment