തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കോവളം എം എല്‍ എ എം വിന്‍സെന്റിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബലാത്സംഗത്തിനു പുറമേ മറ്റ് നാല് കുറ്റങ്ങളും വിന്‍സെന്റിനെതിരെ ചുമത്തിയിട്ടുണ്ട്.[www.malabarflash.com]
നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജനുവരി പതിനഞ്ചിന് കോടതി കുറ്റപത്രം പരിഗണിക്കും. ആയിരം പേജുള്ള കുറ്റപത്രത്തില്‍ അമ്പതിലധികം സാക്ഷികളുണ്ട്. ഒമ്പതിലധികം സാക്ഷികളുടെ രഹസ്യമൊഴികളും കുറ്റപത്രത്തിലുണ്ട്.
നെയ്യാറ്റിന്‍കര ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചത്. 2016 സെപ്റ്റംബര്‍ പത്തിനും നവംബര്‍ പതിനൊന്നിനും രണ്ടുവട്ടം എം എല്‍ എ പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മ പരാതിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് ജൂലൈ 22 നാണ് എം എല്‍ എ അറസ്റ്റിലാകുന്നത്. ഒരുമാസത്തോളം റിമാന്‍ഡിലായിരുന്നു.

No comments:
Post a Comment