കാസര്‍കോട്: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ കാറിടിച്ച് പരിക്കേറ്റ എം ബി എ വിദ്യാര്‍ത്ഥി മരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടിയിലെ ഇബ്രാഹിം സുഹറ ദമ്പതികളുടെ മകനും മംഗളൂരുവില്‍ എം ബി എ വിദ്യാര്‍ത്ഥിയുമായ സുഹൈലാ (20)ണ് മരിച്ചത്.[www.malabarflash.com]
ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് നിന്നും കൊല്ലമ്പാടിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ പോലീസ് കൈകാണിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയതായിരുന്നു സുഹൈല്‍. ബൈക്ക് പരിശോധിക്കുന്നതിനിടെ പിറകിലൂടെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്ക് സഹിതം എല്ലാവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുഹൈല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് 12.30 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
സഹോദരങ്ങള്‍: സഫുവാന്‍, സാനിയ.
No comments:
Post a Comment