മട്ടന്നൂർ: അയ്യല്ലൂരിൽ ഡോക്ടറെയും സിപിഎം പ്രവർത്തകനെയും വെട്ടിപ്പരുക്കേൽപിച്ച സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. അയ്യല്ലൂർ പീടികക്കണ്ടി വീട്ടിൽ കെ.സായൂജ് (24), നടുവനാട് കൊട്ടൂർ ഞാലിൽ വാഴയിൽ വീട്ടിൽ വി.സുധീഷ് (38) എന്നിവരെയാണ് സിഐ എ.വി.ജോൺ അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സായൂജിനെ ശിവപുരം കരൂഞ്ഞിയിൽ നിന്നും സുധീഷിനെ ചാവശ്ശേരി പത്തൊൻപതാം മൈലിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 25നു രാത്രി അയ്യല്ലൂർ സേലം രക്തസാക്ഷി മന്ദിരം വായനശാലയ്ക്കു സമീപത്തെ ബസ് ഷെൽട്ടറിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.
മട്ടന്നൂർ നഗരസഭ മുൻ ചെയർമാൻ കെ.ടി.ചന്ദ്രന്റെ മകനും ചാവശ്ശേരി ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടറുമായ കെ.ടി.സുധീർകുമാർ (50), സിപിഎം പ്രവർത്തകൻ കെ.ശ്രീജിത്ത് (42) എന്നിവർക്കാണ് വെട്ടേറ്റത്. ഇവർ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ടു 10 ആർഎസ്എസ് പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. പിടിയിലായവർക്കു ഗൂഢാലോചന നടത്തിയതിലും അക്രമികൾക്കു സിപിഎം പ്രവർത്തകരെ കാണിച്ചുകൊടുത്തതിലും പങ്കുള്ളതായി പോലീസ് അറിയിച്ചു.
ശിവപുരത്തു കാർ തടഞ്ഞുനിർത്തി ബിജെപി നേതാക്കളായ അഞ്ചുപേരെ ആക്രമിച്ചതിന്റെ വൈരാഗ്യമായാണ് സിപിഎം പ്രവർത്തകരെ വെട്ടിയതെന്നും നേരിട്ട് ആക്രമണത്തിൽ പങ്കെടുത്തവരെയും ഗൂഢാലോചന നടത്തിയവരെയും രണ്ടു ദിവസത്തിനകം പിടികൂടുമെന്നും പോലീസ് അറിയിച്ചു.

No comments:
Post a Comment