Latest News

സ്വാതന്ത്ര്യ ദിനത്തിൽ ആർഎസ്എസ് നേതാവ് പതാക ഉയർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: ഇക്കഴിഞ്ഞ സ്വാതന്ത്യദിനത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട്ടെ സ്കൂളിൽ ദേശീയപതാക ഉയർത്തിയ സംഭവത്തിൽ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം.[www.malabarflash.com]

സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കുമെതിരെ നടപടിയെടുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണു നിർദേശം നൽകിയത്. ക്രിമിനൽ കേസ് നിലനിൽക്കുമോയെന്നു പരിശോധിക്കാൻ പോലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പാലക്കാട് കർണകിയമ്മൻ സ്കൂളിലാണ് മോഹൻ ഭാഗവത് പതാക ഉയർത്തിയത്. സ്കൂളുകളിൽ ദേശീയപതാക ഉയർത്തേണ്ടത് ജനപ്രതിനിധികളോ പ്രധാനാധ്യാപകരോ ആയിരിക്കണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. 

മോഹൻ ഭാഗവത് പതാക ഉയർത്താൻ എത്തുന്നത് അറിഞ്ഞതിനെ തുടർന്ന് പോലീസ് സ്കൂൾ അധികൃതർക്കു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഇതു ലംഘിച്ച് ഭാഗവത് പതാക ഉയർത്തുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.