Latest News

ഫേസ്ബുക്ക് പ്രണയം: ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്​റ്റില്‍

താമരശ്ശേരി: ആറുവയസ്സുകാരി മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചുപോയ യുവതി കാമുകനോടൊപ്പം അറസ്​റ്റില്‍. ഈങ്ങാപ്പുഴ ചോയിയോട് ഊന്നുകല്ലില്‍ ദിവ്യ (31) കാമുകന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുല്‍ (23) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്​റ്റ്​ചെയ്തത്.[www.malabarflash.com]

 ഈ മാസം 26 ന് ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

പോലീസ് അന്വേഷണത്തില്‍ വളയം സ്വദേശിയായ രാഹുലി​ന്റെ കൂടെ ഒളിച്ചോടിയതാണെന്ന് മനസ്സിലാവുകയും ഇവരെ താമരശ്ശേരിയില്‍വിളിച്ചുവരുത്തി അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു. 

ഫേസ്ബുക്കിലൂടെ ആറുമാസംമുമ്പ് പരിചയപ്പെട്ട ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.