തളിപ്പറമ്പ്: കോളജിന്റെ രണ്ടാംനിലയില്‍നിന്നു വീണ് വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനി തളിപ്പറമ്പിലെ ഫാത്തിമത്തുല്‍ നൂരിയയ്ക്കാണു (20) പരിക്കേറ്റത്.[www.malabarflash.com]
ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. അബദ്ധത്തിൽ താഴേക്കു വീഴുകയായിരുന്നു. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. ന്യൂറോ വിഭാഗം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഫാത്തിമത്തുല്‍ നൂരിയയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

No comments:
Post a Comment