ന്യൂഡൽഹി: കൃഷ്ണന്റെ അവതാരമാണെന്ന് അവകാശപ്പെടുന്ന ആൾദൈവം വീരേന്ദ്ര ദേവ് ദീക്ഷിതിന്റെ ആശ്രമത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി തടവിൽവച്ച നാൽപതോളം യുവതികളെ രക്ഷപെടുത്തി.[www.malabarflash.com]
ഡൽഹി രോഹിണിയിലെ അധ്യാത്മിക് വിശ്വ വിദ്യാലയ ആശ്രമത്തിലാണ് റെയ്ഡ് നടന്നത്. വീരേന്ദ്ര ദേവ് ദീക്ഷിതിനെ ജനുവരി നാലിനുമുമ്പ് ഹാജരാക്കണമെന്ന് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.
ആശ്രമത്തിൽ യുവതികളെയും സ്ത്രീകളെയും അനധികൃതമായി തടവിൽവച്ചിരിക്കുന്നതായുള്ള പരാതിയിൽ ഡൽഹി ഹൈക്കോടതിയാണ് റെയ്ഡിനുത്തരവിട്ടത്. അഭിഭാഷകരെയും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയേയും ഉൾപ്പെടുത്തി കോടതി പാനൽ രൂപീകരിച്ചിരുന്നു.

ഇവരുടെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് റെയ്ഡ് ആരംഭിച്ചത്. രക്ഷപെടുത്തിയ പെൺകുട്ടികളിൽ 13 വയസുള്ള പെൺകുട്ടി വീരേന്ദ്ര ദേവ് പീഡിപ്പിച്ചതായി ആരോപിച്ചു. തന്നെ പലവട്ടം ബാബ പീഡിപ്പിച്ചതായി പെൺകുട്ടി അധികൃതരോട് വെളിപ്പെടുത്തി.
No comments:
Post a Comment