ഉദുമ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ്, നാസ്‌ക് ഉദുമ, ഏവീസ് ഗ്രൂപ്പ് ഉദുമ സംയുക്തമായി ജനുവരി 18 മുതല്‍ 21 വരെ ഉദുമ പള്ളത്ത് നടത്തുന്ന ഇന്‍ഡസ്ട്രിയല്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഗ്യാലറിയുടെ കാല്‍നാട്ടല്‍ കര്‍മ്മം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി നിര്‍വഹിച്ചു.[www.malabarflash.com]
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.അഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു. എ.വി. ഹരിഹര സുധന്‍ സ്വാഗതം പറഞ്ഞു.
ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ തെക്കേക്കര, മെമ്പര്‍മാരായ കെ.വി.അപ്പു, ചന്ദ്രന്‍ നാലാം വാതുക്കല്‍, കെ. കുഞ്ഞിരാമന്‍, കെ.ജി മാധവന്‍, കാപ്പില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ കെ.ബി.എം. ഷരീഫ്, വാസു മാങ്ങാട്, ഗംഗാധരന്‍ പള്ളം, കെ.മണികണ്ഠന്‍, എ.കെ.പി.എ ജില്ലാ പ്രസിഡണ്ട് എ.വി.ഭരതന്‍, രമേശന്‍ കൊപ്പല്‍, കബഡി അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് പ്രവീണ്‍രാജ് ഉദുമ, അഷറഫ് മൊട്ടയില്‍ പ്രസംഗിച്ചു.
No comments:
Post a Comment