മാഡ്രിഡ്: മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിരീക്ഷിക്കാമെന്നും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാമെന്നും സ്പാനിഷ് കോടതി.[www.malabarflash.com]
മകളുടെ വാട്‌സാപ്പ് സന്ദേശം പിതാവ് വായിച്ചതിനെതിരെ മുന്‍ഭാര്യയും കുട്ടിയുടെ അമ്മയുമായ യുവതി നല്‍കിയ കേസിലാണ് കോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത്. ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അച്ഛന്‍ മക്കള്‍ രണ്ട് പേരെയും തന്റെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോവുകയും അവിടെയിരുന്ന് മകള്‍ക്കൊപ്പം അവളുടെ വാട്‌സ്ആപ്പ് സന്ദേശം വായിച്ചുവെന്നും മക്കള്‍ തന്നോട് പറഞ്ഞുവെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. സ്വകാര്യതാ ലംഘനം കുറ്റം ആരോപിച്ച് പരാതിക്കാരിക്ക് അനുകൂലമായാണ് കീഴ്‌കോടതി ഉത്തരവിട്ടത്.
സോഷ്യല്‍ മീഡിയയയുടെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ കൂടുതല്‍ ശ്രദ്ധയും കരുതലും കുട്ടികള്‍ക്ക് വേണമെന്നും കുട്ടികളെ ശ്രദ്ധിക്കാന്‍ മാതാപിതാക്കള്‍ക്കിരുവര്‍ക്കും അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

No comments:
Post a Comment