Latest News

ഇനിയും പ്രകോപനമെങ്കില്‍ ആണവയുദ്ധം അനിവാര്യമാകും: ഉത്തരകൊറിയ

സോള്‍: ഇനിയും പ്രകോപനം തുടരുകയാണെങ്കില്‍ ആണവയുദ്ധത്തിന് തയ്യാറാകേണ്ടിവരുമെന്ന് ഉത്തരകൊറിയ. മേഖലയില്‍ യുഎസിനൊപ്പം ദക്ഷിണകൊറിയ യുദ്ധാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയ പുതിയ പ്രസ്താവനയുമായി രംഗത്തുവന്നത്.[www.malabarflash.com]

ഇരുനൂറോളം യുദ്ധവിമാനങ്ങളാണ് അഭ്യാസത്തിന്റെ ഭാഗമായി മേഖലയിലുള്ളത്. യുദ്ധമുറപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ അമേരിക്കയും പോരാട്ടം തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. അമേരിക്കന്‍ ചാരസംഘടന തലവന്‍ മൈക്ക് പോംപിയോ വരെ അക്കാര്യത്തില്‍ മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരക്കൊറിയ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ യുദ്ധമുണ്ടായാല്‍ അതില്‍ നിന്ന് ഒളിച്ചോടുകയുമില്ല. ആണവയുദ്ധത്തിനു തുടക്കമിടാനാണ് യുഎസിന്റെ തീരുമാനമെങ്കില്‍ ശക്തമായി തിരിച്ചടിക്കും. തുടര്‍ച്ചയായി ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഉത്തരകൊറിയയുടെ ആണവായുധ ശേഖരത്തെപ്പറ്റി യുഎസിന് ധാരണയുണ്ടായിരിക്കുന്നതു നല്ലതാണെന്നും വക്താവിനെ ഉദ്ധരിച്ച് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.