Latest News

മംഗളൂരു ജയിലില്‍ സംഘര്‍ഷം: 11പേര്‍ക്ക് പരിക്ക്

മംഗളൂരു: മംഗളുരുവിലെ ജില്ലാ ജയിലില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലലുണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ആറ് ജയില്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.[www.malabarflash.com]

ഒരേ സെല്ലിലെ തടവുകാരായ രണ്ട് സമുദായക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം മറ്റുള്ള സെല്ലുകളിലേക്കും വ്യാപിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ജയിലിന് പുറത്ത് തടിച്ചു കൂടിയ ജനകൂട്ടത്തെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിചാര്‍ജ് പ്രയോഗിച്ചു. ജയിലിലേക്ക് അധിക പോലിസിനെ വിന്യസിപ്പിച്ചതായും ഡിസിപി അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.