കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ പ്രവീണ്‍ തൊഗാഡിയയ്ക്കെതിരേ കേരളത്തിൽ വീണ്ടും അറസ്റ്റ് വാറന്റ്. ഹൊസ്ദുർഗ് കോടതിയാണ് വിഎച്ച്പി അധ്യക്ഷനെതിരേ വാറന്റ് പുറപ്പെടുവിച്ചത്.
2012 മേയിൽ കാഞ്ഞങ്ങാട്ട് നടന്ന വിഎച്ച്പി പൊതുയോഗത്തിൽ മതവികാരം വ്രണപ്പെടുന്ന രീതിയിലും പ്രകോപനമുണ്ടാക്കുന്ന വിധത്തിലും പ്രസംഗിച്ചതിന് ഹൊസ്ദുർഗ് പോലീസ് തൊഗാഡിയയ്ക്കെതിരേ സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിൽ കോടതിയിൽ ഹാജരാകാൻ നോട്ടീസ് അയച്ചുവെങ്കിലും ആളെ കണ്ടെത്താനായില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു.
ഇതിനു ശേഷവും ഇതാവർത്തിച്ചപ്പോൾ കോടതി പോലീസിനെ രൂക്ഷമായി വിമർശിച്ചു. രാജ്യം മുഴുവനും അറിയപ്പെടുന്ന വ്യക്തിയുടെ ശരിയായ മേൽവിലാസം കരസ്ഥമാക്കാൻ പോലീസിന് പറ്റാതെ വന്നതിനെക്കുറിച്ച് കോടതി പരാമർശിച്ചു. ഇതേതുടർന്ന് ശരിയായ മേൽവിലാസം പോലീസ് കോടതിക്ക് സമർപ്പിക്കുകയായിരുന്നു.
തുടർന്നു ഹൊസ്ദുർഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തൊഗാഡിയയ്ക്ക് വീണ്ടും നോട്ടീസ് അയച്ചു. ഇതേതുടർന്നും ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.

No comments:
Post a Comment