Latest News

ആത്മാഭിമാനത്തെ ചോദ്യം ചെയ്യാതെ അഭിപ്രായങ്ങളോട് യോജിക്കാതിരിക്കാം - രാഷ്ട്രപതി

ന്യൂഡല്‍ഹി:ചരിത്രപരമായ വസ്തുതയാണെങ്കില്‍ പോലും ഒരാള്‍ക്ക് അതിനോട് യോജിക്കാതിരിക്കാന്‍ അവകാശമുണ്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഭിപ്രായങ്ങളോട് യോജിക്കാതിരിക്കാം പക്ഷെ അത് മറ്റുള്ളവരുടെ ആത്മാഭിമാനത്തെ കളിയാക്കികൊണ്ടായിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com] 

പത്മാവദ് സിനിമയ്‌ക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നിര്‍ദേശം. റിപ്പബ്ലിക്ക് ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ധവിശ്വാസങ്ങള്‍ തുടച്ച് നീക്കണം. കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം മാറ്റണമെന്നും ജനങ്ങളാണ് രാജ്യത്തിന്റെ തൂണുകളെന്നും രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യം എന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.

സമത്വവും മതേതരത്വവും സൗഹൃദവുമാണ് രാജ്യത്തിന്റെ ആണിക്കല്ല്. യുവജനങ്ങളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി ഒരു പാട് കാര്യങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികളിലൂടെയാണ് ഒരു രാജ്യത്തിന്റെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പൗരന്മാരില്‍ 60 ശതമാനത്തിലേറെ പേര്‍ 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്. അവരിലാണു നമ്മുടെ പ്രതീക്ഷകള്‍. സാക്ഷരത വ്യാപിപ്പിക്കുന്നതില്‍ പുരോഗതി നേടാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇനി നമ്മുടെ ശ്രമം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്‌കരിക്കാനും നിലവാരമേറിയതാക്കാനും വികസിപ്പിക്കാനും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.