ന്യൂഡൽഹി: മുസ്ലിംങ്ങളെ കൊല്ലുന്ന ദളിതുകളെ ചുട്ടെരിക്കുന്ന ശക്തികൾ ഇപ്പോൾ നമ്മുടെ കുട്ടികൾക്കുനേരെയും തിരിഞ്ഞിരിക്കുകയാണെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.[www.malabarflash.com]
പദ്മാവത് സിനിമ റിലീസുമായി ബന്ധപ്പെട്ട് ഗുഡ്ഗാവിൽ അക്രമികൾ സ്കൂൾ ബസ് ആക്രമിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനാഘോഷത്തിനു തൊട്ടുമുമ്പ് രാജ്യതലസ്ഥാനത്തിനു ഏതാനും കിലോമീറ്റർ അകലെ സ്കൂൾ കുട്ടികൾ ആക്രമിക്കപ്പെട്ടത് രാജ്യത്തിനാകെ നാണക്കേടാണെന്നും കേജരിവാൾ പറഞ്ഞു.
എല്ലാവരോടുമായി അപേക്ഷിക്കുകയാണ്. ഇനിയും നിശബ്ദരായിരിക്കാൻ പാടില്ല. അവർ മുസ്ലിംങ്ങളെ കൊലപ്പെടുത്തി. ദളിതുകളെ ജീവനോടെ ചുട്ടെരിക്കുകയും മർദിക്കുകയും ചെയ്തു. ഇന്ന് അവർ നമ്മളുടെ കുട്ടികൾക്കു നേരെ കല്ലെറിയാൻ ആരംഭിച്ചിരിക്കുന്നു. നമ്മുടെ വീടുകളിലേക്ക് അതിക്രമിച്ചുകയറാൻ തുടങ്ങിയിരിക്കുന്നു. ഇനിയും നിശബ്ദത അരുത്. സംസാരിച്ചു തുടങ്ങുക- കേജരിവാൾ പറഞ്ഞു.
റിപ്പബ്ലിക് ദിനാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നാട് രാമന്റെയും കൃഷ്ണന്റെയും ഗൗതമ ബുദ്ധന്റെയും മഹാവീരന്റെയും ഗുരു നാനാക്കിന്റെയും കബീറിന്റെയും മീരയുടെയും നബി പ്രവാചകന്റെയും ക്രിസ്തുവിന്റെയും പിൻഗാമികളുടേതുമാണ്. കല്ലേറു നടത്തിയതു ഹിന്ദുക്കളോ മുസ്ലിംകളോ ക്രിസ്ത്യാനികളോ ആണോ? ഏതു മതമാണു കുട്ടികൾക്കെതിരെ അതിക്രമം നടത്താൻ ആഹ്വാനം ചെയ്യുന്നതെന്നും കേജ്രിവാൾ ചോദിച്ചു.

No comments:
Post a Comment