വെളളിയാഴ്ച ഉച്ചയോടെ ചെക്കിപ്പള്ളത്തെ ഒററ നില കോണ്‍ഗ്രീററ് വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയണ്. വീടിന്റെ മുന്‍ വശത്തെ വാതിലിനടത്ത് കറുത്ത വസ്ത്രങ്ങള്‍ കൊണ്ട് ഇരു കാലുകളും കൈകളും കെട്ടിയിട്ട് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം. മൃതദേഹത്തിനരികില്‍ രക്തം കട്ട പിടിച്ച് കിടപ്പുണ്ട്.
പാക്കം സ്വദേശിനിയായ തമ്പായി 28 വര്‍ഷം മുമ്പ് മതം മാറി സുബൈദ എന്ന പേര് സ്വീകരിച്ച ഇവര്‍ തനിച്ചായിരുന്നു താമസം.ബുധനാഴ്ചയ്ക്ക് ശേഷം സുബൈദയെ ആരും കണ്ടിട്ടില്ല.
സുബൈദയെ കാണത്തിനെ തുടര്‍ന്ന് ബന്ധുവായ ഹാരിസ് വെളളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതിയില്‍ പൂട്ടിയ നിലയിലായിരുന്നു. സുബൈദയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ വീടിനകത്ത് നിന്നും ഫോണ്‍ റിംങ്ങ് ചെയ്യുന്നത് കേട്ട ഹാരിസ് സംശയത്തെ തുടര്‍ന്ന് അയല്‍ക്കാരെ വിളിച്ചു കൂട്ടുകയും വിവരം ബേക്കല്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു.
ബേക്കല്‍ പോലീസ് സ്ഥലത്തെത്തി പിറക് വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സുബൈദയെ കൈകാലുകള്‍ കെട്ടിയിട്ട് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
ജില്ലാ പോലീസ് സുപ്രണ്ട് അടക്കമുളള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. തെളിവെടുപ്പിനായി എത്തിയ പോലീസ് നായ മണം പിടിച്ച് വീടിന് ചുററും ഓടി നില്‍ക്കുകയായിരുന്നു.
ഫോറന്‍സിക് വിദഗ്ദരും, ഉത്തരമേഖ ഐജിയും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കുകയുളളൂ. സംഭവമറിഞ്ഞ് നൂറു കണക്കിനാളുകള്‍ സ്ഥലത്ത് തടിച്ചു കൂടിയിട്ടുണ്ട്.
No comments:
Post a Comment