കാസര്‍കോട്: സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കീഴൂര്‍ മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസിയുമായ ത്വാഖാ അഹമ്മദ് മൗലവി അല്‍ അസ്ഹരി മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എംഐസി) പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.[www.malabarflash.com]
ജനുവരി 28 ന് രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതാണ് വിവരം. ശാരീരിക അസ്വസ്ഥതകളും ആരോഗ്യ കാരണങ്ങളുമാണ് രാജിക്ക് കാരണമായി പറയുന്നത്.
എന്നാല്‍ ചെമ്പിരിക്ക ഖാസിയുടെ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമര പരിപാടികളുമായി എംഐസിയിലെ ചിലരുടെ നിസ്സഹരണമാണ് ത്വാഖാ അഹമ്മദ് മൗലവിയുടെ രാജിക്ക് കാരണമെന്നാണ് സൂചന.
No comments:
Post a Comment