Latest News

കേന്ദ്ര ഭരണമുപയോഗിച്ച് സിപിഐഎമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതണ്ട; സംഘപരിവാറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി


കണ്ണൂര്‍: കേന്ദ്ര ഭരണമുപയോഗിച്ച് സിപിഐഎമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതരുതെന്ന് സംഘപരിവാറിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി. കേന്ദ്രഭരണ സ്വാധീനമുപയോഗിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിനെതിരെ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു.[www.malabarflash.com]

ഭരണകൂട വേട്ടനടന്നപ്പോള്‍ നേതാക്കളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്ത നാടാണ് കണ്ണൂരെന്നും പിണറായി വിശദീകരിച്ചു. സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളന സമാപന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി 

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ്, ഐഎന്‍ടിയുസി എന്നീ ട്രേഡ് യൂണിയനുകള്‍ സമരരംഗത്ത് അണിനിരന്നിരുന്നു. എന്നാല്‍ പിന്നീട് ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ആര്‍എസ്എസ് കണ്ണുരുട്ടലില്‍ ബിഎംഎസ് സമരങ്ങളില്‍ നിന്നും പിന്തിരിയുന്ന കാഴ്ചയാണ് ഉണ്ടായത്. അതേസമയം ബിഎംഎസില്‍ അണിനിരന്ന തൊഴിലാളികള്‍ മറ്റ് സംഘടനകളോടാപ്പം ചേര്‍ന്ന് സമരങ്ങളില്‍ സജീവമായതും രാജ്യം കണ്ടു.

പ്രതീക്ഷകളുമായി വളര്‍ന്ന സഖാക്കളെ ആര്‍എസ്എസ് നിഷ്ഠൂരമായി വകവരുത്തി. എന്നാല്‍ പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്ന് അമിത് ഷായ്ക്ക് ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.